07:20am 11 November 2026
NEWS
സംസ്ഥാന സർക്കാർ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കും
11/09/2025  08:08 PM IST
nila
സംസ്ഥാന സർക്കാർ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കും

ന്യൂനപക്ഷ സംഗമം നടത്താൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. സംസ്ഥാന ന്യൂനപക്ഷ വകുപ്പാണ് സംഗമമൊരുക്കുക. കോഴിക്കോടോ കൊച്ചിയോ ആയിരിക്കും ന്യൂനപക്ഷ സംഗമത്തിന്റെ വേദി. ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ന്യൂനപക്ഷ സംഗമം നടത്തുന്നത്. 

ഈ മാസം 20-നാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം സംസ്ഥാന സര്‍ക്കാരിന്റെ ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് ന്യൂനപക്ഷ സംഗമത്തിനും ആലോചന നടത്തുന്നത്.

ക്രിസ്ത്യന്‍ -മുസ്ലിം വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയാക്കി ഈ സംഗമത്തെ മാറ്റാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരികയാണെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img